പ്രതീകാത്മക ചിത്രം
കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊന്ന യുവാവ് മധ്യപ്രദേശിൽ നിന്ന് പിടിയിലായി. മധ്യപ്രദേശിലെ ഒളിയിടത്തിൽ നിന്ന് ഇന്നലെ പുലർച്ചെയോടെ പിടിയിലായ ഇയാളെ ഉടൻ തന്നെ ബെംഗളൂരുവിലെത്തിക്കും. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പ് 103 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ 23ന് രാത്രിയായിരുന്നു കോറമംഗലയിലെ പിജി ഹോസ്റ്റലിൽ അതിക്രമിച്ച് കടന്നപ്രതി അഭിഷേക്, സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയും ബിഹാർ സ്വദേശിനിയുമായ കൃതി കുമാരിയെന്ന ഇരുപത്തിനാലുകാരിയെ (24) ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ഹോസ്റ്റലിലെ കെയർ ടേക്കർ രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം.കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൃതി കോറമംഗലയിലെ വിആർ ലേഔട്ടിലുള്ള പിജിയിൽ എത്തിയത്. പ്രതിയായ അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുറിയിൽ മുൻപ് താമസിച്ചിരുന്ന യുവതിയും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃതിയുടെ പുതിയ താമസ സ്ഥലത്തെത്തി അഭിഷേക് കൊലപാതകം നടത്തിയത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…