Tuesday, October 27, 2026

പ്രണയബന്ധം തകർത്തുവെന്നാരോപണം ! മുൻ കാമുകിയുടെ കൂട്ടുകാരിയെ കുത്തിക്കൊന്ന് യുവാവിന്റെ പ്രതികാരം ! പ്രതി പിടിയിൽ

കോറമംഗലയിലെ പിജി ഹോസ്റ്റലിൽ വച്ച് യുവതിയെ കഴുത്തറുത്ത് കൊന്ന യുവാവ്‌ മധ്യപ്രദേശിൽ നിന്ന് പിടിയിലായി. മധ്യപ്രദേശിലെ ഒളിയിടത്തിൽ നിന്ന് ഇന്നലെ പുലർച്ചെയോടെ പിടിയിലായ ഇയാളെ ഉടൻ തന്നെ ബെംഗളൂരുവിലെത്തിക്കും. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പ് 103 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ 23ന് രാത്രിയായിരുന്നു കോറമംഗലയിലെ പിജി ഹോസ്റ്റലിൽ അതിക്രമിച്ച് കടന്നപ്രതി അഭിഷേക്, സ്വകാര്യ ഐടി കമ്പനി ജീവനക്കാരിയും ബിഹാർ സ്വദേശിനിയുമായ കൃതി കുമാരിയെന്ന ഇരുപത്തിനാലുകാരിയെ (24) ക്രൂരമായി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയ ശേഷം യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. ഹോസ്റ്റലിലെ കെയർ ടേക്കർ രാത്രി ഭക്ഷണം കഴിക്കാൻ പുറത്തു പോയ തക്കം നോക്കിയാണ് പ്രതിയായ അഭിഷേക് അകത്തു കയറയിത്. മൂന്നാം നിലയിലെ മുറിക്ക് സമീപത്തു വച്ച് യുവാവും കൃതിയുമായി പിടിവലി നടന്നു. ഇതിനു പിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം.കൃതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് കൃതി കോറമംഗലയിലെ വിആർ ലേഔട്ടിലുള്ള പിജിയിൽ എത്തിയത്. പ്രതിയായ അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുറിയിൽ മുൻപ് താമസിച്ചിരുന്ന യുവതിയും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൃതിയുടെ പുതിയ താമസ സ്ഥലത്തെത്തി അഭിഷേക് കൊലപാതകം നടത്തിയത്.

Related Articles

Latest Articles