Sunday, May 19, 2024
spot_img

17കാരിക്ക് നേരെ ആസിഡ് ആക്രമണം;പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തി രണ്ടുപേർ. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സഹോദരിക്കുമൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു പെണ്‍കുട്ടി. എതിര്‍വശത്ത് നിന്നെത്തിയ ബൈക്കിലുണ്ടായിരുന്ന യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ ഇരുവരും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പിന്നാലെ അക്രമിയാണെന്ന് കുട്ടി സംശയം പ്രകടിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെ പെൺകുട്ടിക്ക് മുൻ പരിചയമുണ്ട് .

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. രാജ്യത്ത് ആസിഡ് വില്‍പന നിരോധനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പോരാടുകയാണെന്നും എപ്പോഴാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നും ഡിസിഡബ്ലൂ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍ ചോദിച്ചു.

Related Articles

Latest Articles