Thursday, September 24, 2026

പശുവിനെ കാലുകൾ കൂട്ടികെട്ടി ക്രൂരമായി ഉപദ്രവിച്ച് ജീവനോടെ നദിയിലേക്കെറിഞ്ഞ് അക്രമികൾ; വീഡിയോ പുറത്ത്

ചണ്ഡീഗഢ്: ചത്തീസ്ഗഢിൽ പശുവിനെ ക്രൂരമായി ഉപദ്രവിച്ച് ജീവനോടെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് മതമൗലികവാദികൾ. ചമ്പ ജില്ലയിലാണ് മനുഷ്യത്വരഹിതമായ പ്രവർത്തി നടന്നത്. പശുവിനെ അക്രമികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതും വായിൽ ചാക്ക് കൊണ്ട് കെട്ടി കാലുകൾ കൂട്ടികെട്ടി പുഴയിൽ എറിയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതികൾ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്.

സംഭവത്തിൽമൂന്ന് പേർക്കെതിരെ കേസെടുത്തു. യുവമോർച്ച പ്രവർത്തകർ പരാതി നൽകിയതോടെ അക്രമികൾക്കെതിരെ ഐപിസി സെക്ഷൻ 429, ഛത്തീസ്ഗഡ് ആനിമൽ പ്രിസർവേഷൻ ആക്ട് 2044 ലെ സെക്ഷൻ 4/10/11, മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലെ സെക്ഷൻ 11 എന്നിവ പ്രകാരം കേസെടുത്തു.

Related Articles

Latest Articles