Tuesday, November 3, 2026

സമൂഹ മാധ്യമം വഴി പരിചയം;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും
സ്വര്‍ണ്ണമാല കവരുകയും ചെയ്തു;പതിനെട്ടുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം:സമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണമാല കവരുകയും ചെയ്ത സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ.പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്താണ് അറസ്റ്റിലായത്. തമലം സ്വദേശിനിയായ 16 കാരിയുടെ സ്വർണമാലയാണ് ഇയാൾ കളിയിക്കാവിള ഭാഗത്ത് വെച്ച് കവർന്നത്.

സമൂഹിക മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയി പീഡിപ്പിപ്പോകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സി.ഐ സുജിത്ത്, എസ് ഐ സുധി, സി പി ഒമാരായ ഷിജി വിൻസന്‍റ്, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതി റിമാൻഡിലാണ്.

Related Articles

Latest Articles