Friday, May 10, 2024
spot_img

ബെക്കാർഡിയിൽ ‘എട്ടുകാലി’!; മദ്യക്കുപ്പി തിരികെ ഏൽപ്പിച്ച് മറ്റൊരു ബ്രാൻഡ് വാങ്ങി ഉപഭോക്താവ്

തിരുവനന്തപുരം:പവർഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളിൽ എട്ടുകാലി.കൂടിയ ഇനം ബ്രാൻഡായ ബെക്കാർഡി ലെമണിന്റെ കുപ്പിയിൽ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്.

എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആൾ തന്നെ തിരികെ ഔട്ട്ലെറ്റിൽ ഏൽപ്പിച്ച് മറ്റൊരു ബ്രാൻഡ് വാങ്ങി പോകുകയും ചെയ്‌തെന്ന് ജീവനക്കാർ പറഞ്ഞു.ഇയാൾ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Related Articles

Latest Articles