Tuesday, September 22, 2026

ആദ്യകാല നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് അന്തരിച്ചു. 85 വയസായിരുന്നു. കണ്ണപ്പനുണ്ണി, ആരോമലുണ്ണി, ഉദയായുടെ ഉമ്മ എന്നീ ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൽ തുടങ്ങിയവയുൾപ്പെടെ 50 ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോയില്‍ എത്തുന്നത്.

പിന്നീട് ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തു വ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: ബീമ. മക്കള്‍: ബീന, ഹാസ്ലിം, നൈസാം, ഷാഹിര്‍(ദുബായ്). മരുമക്കള്‍: ഷാജി, കെ.എസ്. അനീഷ, മുംതാസ്. ഖബറടക്കം ആലപ്പുഴ മസ്താന്‍പള്ളി കിഴക്കേ ജുമാമസ്ജിദില്‍ നടന്നു.

Related Articles

Latest Articles