Monday, May 20, 2024
spot_img

ഹിജാബ് കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ വിവാദ പരാമര്‍ശം; പ്രമുഖ കന്നഡ നടന്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് (Hijab) നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്ന ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തിൽ നടനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ഹിജാബ് വിലക്കിനെതിരാെയ ഹർജികൾ കേൾക്കുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരായ ട്വീറ്റാണ് അറസ്റ്റിന് കാരണം.

ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് ഒരു ബലാത്സംഗക്കേസ് പരിഗണിക്കവെ നടത്തിയ വിവാദ പരാമര്‍ശമാണ് ചേതന്‍ കുമാര്‍ വീണ്ടും ചര്‍ച്ചയാക്കിയത്. ബലാംത്സംഗക്കേസില്‍ മോശം പരാമര്‍ശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്‌കൂളില്‍ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്, അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചേതന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്.

Related Articles

Latest Articles