Saturday, December 27, 2025

തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമ താരം കൊംചട ശ്രീനിവാസ് അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടനാണ് കൊംചട ശ്രീനിവാസ്. 47 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഒരു സിനിമാ ചിത്രീകരണത്തിനിടെ, സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്ന നടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നടന് ഹൃദ്രോഗം സ്ഥിരീകരിച്ചത്.

കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം നടന്‍ സ്വന്തം നാടായ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലേക്ക് സംക്രാന്തി ആഘോഷിക്കാനായി പോയിരുന്നു. എന്നാൽ ഇവിടെ വെച്ച് പെട്ടെന്ന് തളര്‍ന്നു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

40 ഓളം സിനിമകളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ശങ്കര്‍ദാദ എംബിബിഎസ്, ആടി, പ്രേമ കാവലി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. ചിരഞ്ജീവി നായകനായ ശങ്കര്‍ദാദ എം.ബി.ബി.എസ്, ജൂനിയര്‍ എന്‍.ടി.ആറിന്റെ ആദി തുടങ്ങിയവയിലും ശ്രീനിവാസ് വേഷമിട്ടിട്ടുണ്ട്.

Related Articles

Latest Articles