Monday, January 5, 2026

നടി മാധവി ഗോഘട്ടേ അന്തരിച്ചു

മുംബൈ: ഹിന്ദി ടെലിവിഷൻ താരം മാധവി ഗോഘട്ടേ അന്തരിച്ചു. 58 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈറസ് ബാധ സ്ഥിരീകരിച്ച് മുംബൈയിലെ സെവന്‍ ഗില്‍സ് ആശുപത്രിയിലായിരുന്ന നടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മരണം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അന്ത്യം.

അനുപമാ എന്ന സീരിയലില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൂപാലി ഗാംഗുലിയുടെ അമ്മ വേഷം അവതരിപ്പിച്ചുവരികയായിരുന്നു മാധവി. നിരവധി സിനിമകളിലും ടിവി ഷോകളിലും നിറഞ്ഞുനിന്ന മാധവി മറാഠി ചിത്രമായ ഗാന്‍ചക്കറിലൂടെയാണ് ശ്രദ്ധനേടിയത്. പിന്നീട് കോയി അപ്ന സാ, ദുഹേരി, കഹീൻ തോ ഹോഗാ, എക് സഫർ ഐസ കഭി സോച്ചാ നാ ഥാ എന്നിവയടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

Related Articles

Latest Articles