Saturday, November 28, 2026

പേരിലെ ‘ജോനസ്’ നീക്കി പ്രിയങ്ക ചോപ്ര: നിക്കുമായി വേർപിരിയാനൊരുങ്ങി നടി?

സോഷ്യൽ മീഡിയ ലോകത്തെ സെലബ്രിറ്റി ദമ്പതികളാണ് നിക്കും പ്രിയങ്കയും. നിക്കിനേക്കാള്‍ 10 വയസ് കൂടുതലുള്ള പ്രിയങ്കയുമായുള്ള വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരുടെയും വിശേഷങ്ങളെലാം വളരെപെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ ഇരുവരും പിരിയുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് എന്ന പേര് പ്രിയങ്ക നീക്കിയതോടെയാണ് നടിയും അമേരിക്കൻ ​ഗായകൻ നിക് ജോനാസും വേർപിരിയാനൊരുങ്ങുന്നുവെന്ന വാർത്തകൾ നിറഞ്ഞത്. ഇതോടെ സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് പ്രിയങ്കയോട് ആരാധകര്‍ ചോദിച്ചത്.

ഇതേതുടർന്ന് ഈ വാർത്തയോട് പ്രതികരിച്ചു പ്രിയങ്കയുടെ അമ്മ രംഗത്തെത്തി. ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. “പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്”. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു.

വിവാഹ ശേഷം പ്രിയങ്ക ചോപ്ര ജോനസ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയിരുന്നു. ഇപ്പോള്‍ ജോനസ് എന്ന പേരാണ് നീക്കം ചെയ്തിരിക്കുന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അടുത്തിടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. കൂടാതെ നിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വർക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നൽകിയ കമന്റും വിവാഹമോചന ആരോപണങ്ങളെ തള്ളിക്കളയുന്നതാണ്.

അതേസമയം ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചത്. പ്രിയങ്കയേക്കാൾ പത്ത് വയസിന് ഇളയതാണ് നിക് എന്ന് ചൂണ്ടിക്കാട്ടി ഈ ബന്ധം അധിക നാൾ നീണ്ട് പോകില്ലെന്ന് പലരും പ്രവചനങ്ങൾ നടത്തിയിരുന്നു. 2018 ഡിസംബർ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ച് ഇരുവരും വിവാഹിതരാകുന്നത്.

Related Articles

Latest Articles