Sunday, December 28, 2025

പ്രമുഖ സിനിമ നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു; സംസ്ക്കരം പിന്നീട്

പ്രമുഖ നാടക സീരിയല്‍ സിനിമ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്ന ഫിലിപ്പ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.

കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കഥാവശേഷന്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് തിരുവല്ലംകാരനായ ഫിലിപ്പ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. പ്രൊഫഷണല്‍ നാടക വേദിയിൽ നിന്നാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്.

കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും പ്രധാന നടനായിരുന്നു ഡി ഫിലിപ്പ് 1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് 1981ൽ കെ.ജി ജോർജ് ചിത്രം കോലങ്ങളുടെ സഹനിർമാതാവും കൂടിയായിരുന്നു ഫിലിപ്പ്. സംസ്കാരം പിന്നീട്

Related Articles

Latest Articles