Wednesday, December 31, 2025

ദുബായിലും വാഹനമോടിക്കാൻ പൃഥ്വിരാജ് ; ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി താരം

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. അദ്ദേഹത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ദുബായ് ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

ദുബായ് ഡ്രൈവിങ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. ഇതേതുടർന്ന് താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്.

അതേസമയം നേരത്തെ പൃഥ്വിരാജിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. അതിനാൽ ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയത്.

Related Articles

Latest Articles