Monday, December 29, 2025

നടൻ രാഹുൽ മാധവ് വിവാഹിതനായി; താരത്തിന്റെ ജീവിതസഖിയായി ദീപശ്രീ

പ്രശസ്‌ത മലയാളം നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

മലയാള സിനിമാരംഗത്തു നിന്ന് സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ, നടൻ സൈജു കുറിപ്പ്, നരേൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം തുല്യ പ്രാധാന്യത്തിലെത്തിയ ബാങ്കോക് സമ്മർ ആണ് ആദ്യ മലയാളം ചിത്രം. മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ എന്നും ഓർക്കുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യാനും താരത്തിനായി.

Related Articles

Latest Articles