Friday, May 10, 2024
spot_img

കടുത്ത നടുവേദന !
ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല ; സഞ്ജു സാംസണ് സാധ്യത തെളിയുന്നു

അഹമ്മദാബാദ് : കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ബാറ്റിങ്ങിനിറങ്ങാൻ സാധിക്കാതിരുന്ന ഇറങ്ങാതിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും. ഇതോടെ അയ്യർക്ക് പകരക്കാരനെ ബിസിസിഐ തേടുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇതോടെ സഞ്ജു സാംസണ് വീണ്ടും ഏകദിന ടീമിലെത്താനുള്ള സാധ്യത തെളിഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസൺ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദേശീയ ടീമിൽ തിരികെ സ്ഥാനം പിടിക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സഞ്ജു കഠിന പരിശീലനത്തിലായിരുന്നു.
ബിസിസിഐ മെ‍ഡിക്കൽ ടീം ശ്രേയസ് അയ്യരുടെ ആരോഗ്യ നില പരിശോധിച്ചുവരികയാണ്. സ്കാനിങ് റിപ്പോർട്ടിൽ ശ്രേയസ് അയ്യരുടെ ആരോഗ്യം ത‍ൃപ്തികരമല്ലെന്നാണു വിവരം.

Related Articles

Latest Articles