Sunday, December 28, 2025

‘താഴ്‌‌വാര’ത്തിലെ സൂപ്പര്‍ വില്ലന്‍ ഇനി ഓര്‍മ‍; നടൻ സലിം ഘൗസ് അന്തരിച്ചു

മുംബൈ: ചലച്ചിത്ര നടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സലീം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. താഴ്‌‌വാരത്തിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച സിനിമ, ടിവി നടനാണ് സലീം ഘൗസ്. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിവച്ചായിരുന്നു അന്ത്യം. സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്.

1952ല്‍ ചെന്നൈയിലാണ്‌ സലിം അഹമ്മദ് ഘൗസ് ജനിച്ചത്. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.

1989-ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത വെട്രിവിഴ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി ആദ്യമായി വെള്ളിത്തിരയില്‍ എത്തി. 1990 ല്‍ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്‌വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മല്‍സരിച്ചഭിനയിച്ചു. ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു. 1997-ല്‍ കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്കു,ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് അഭിനയിച്ചു.

 

Related Articles

Latest Articles