Friday, May 10, 2024
spot_img

ചെയ്‌ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല;നടി സംയുക്താമേനോനെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ

കൊച്ചി: നടി സംയുക്താമേനോനെതിരെ വിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്.ബൂമറാംഗ് എന്ന ചിത്രത്തിന്‍റെ പ്രമോഷനിൽ പങ്കെടുക്കാത്തതിനാണ് താരം വിമർശനവുമായെത്തിയത്.തന്‍റെ പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്ന സംയുക്തയുടെ അടുത്തകാലത്ത് വന്ന പ്രസ്താവനയെ അധികരിച്ചാണ് ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം.ചൈയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ലെന്നും എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യമെന്നും ഷൈൻ ചോദിച്ചു. മനുഷ്യനെ തിരിച്ചറിയണമെന്നും പേരൊക്കെ ഭൂമിയില്‍ വന്നശേഷം കിട്ടുന്നതല്ലേ എന്നും ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ലെന്നും സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂവെന്നും ഷൈൻ വ്യക്തമാക്കി. ഇത് കമ്മിറ്റ്മെന്‍റ് ഇല്ലയ്മയല്ലെന്നും ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്” എന്നും ഷൈന്‍ ടോം ആരോപിച്ചു.

അതേ സമയം സിനിമയുടെ നിര്‍മ്മാതാവും സംയുക്തയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സിനിമയില്‍ പ്രധാന വേഷം ചെയ്യുന്ന സംയുക്ത പ്രമോഷനെത്താത്തതിലാണ് നിർമ്മാതാവിന്‍റെ വിമര്‍ശനം. തന്റെ കരിയറിന് ഇത് ആവശ്യമില്ലെന്ന മനോഭാവമാണ് സംയുക്തക്കെന്ന് നിര്‍മ്മാതാവ് പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച പ്രമോഷന്‍ പരിപാടിക്കിടെയാണ് നിർമ്മാതാവ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി അതൃപ്തി അറിയിച്ചത്.ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം എന്നാണ് സംയുക്ത പറഞ്ഞതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Latest Articles