Saturday, May 4, 2024
spot_img

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ ഇനിമുതൽ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. . 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്കായിരുന്നു ഇതിന് മുമ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അതേസമയം നിലവിലെ നിയന്ത്രണം അനുസരിച്ച് ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിന് തടസമില്ല. പക്ഷെ വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് വിതരണത്തെ ഈ നിയന്ത്രണം ബാധിച്ചേക്കും.

Related Articles

Latest Articles