Kerala

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി ഷക്കീബ് പിടിയിൽ; പ്രതിയെ പിടികൂടിയത് തന്ത്രപരമായി

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണ്ണ മിശ്രിതം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം (Gold Seized In Karipur Airport). സ്വർണ്ണം പിടികൂടിയതിനൊപ്പം കള്ളക്കടത്ത് സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരേയും പോലീസ് പിടികൂടി. തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്‌ളൈറ്റിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വിമാനം ഇറങ്ങി വാഹനത്തിൽ കയറാൻ പോയപ്പോൾ ആറോളം പേരെത്തി ഇയാളുടെ ബാഗും മറ്റും തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന കരിപ്പൂർ പോലീസ് എന്താണ് സംഭവമെന്ന് അന്വേഷിക്കാൻ ഇവിടേക്ക് എത്തുകയായിരുന്നു. പോലീസിനെ കണ്ട് നാല് പേർ സ്ഥലത്ത് നിന്ന് ഓടിപ്പോയി. മറ്റ് രണ്ട് പേരെ പോലീസ് പിടികൂടി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ ഡ്യൂട്ടി ചെയ്യവെയാണ് കള്ളക്കടത്ത് പിടിക്കാനായതെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തട്ടിയെടുക്കാനെത്തിയ സംഘത്തിലെ കൊടുവള്ളി സ്വദേശികളായ റഫീഖ് വി.കെ, നിസാർ എ.കെ. എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

17 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

18 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

18 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

19 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

19 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

20 hours ago