Tuesday, November 3, 2026

നടൻ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെത്തി തെളിവെടുത്തു

നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു. വിജയ് ബാബു ഫ്‌ളാറ്റില്‍ കൊണ്ട് വന്നും തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സൗത്ത് പോലീസാണ് പ്രതിയെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് അടുത്ത ദിവസം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആയിരുന്നു തെളിവെടുപ്പ്. കടവന്ത്രയിലെ ഫ്‌ളാറ്റിലെത്തിച്ചും നേരത്തെ തെളിവെടുത്തിരുന്നു.

Related Articles

Latest Articles