കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി. വിചാരണ പൂർത്തിയാക്കാൻ സമയം കൂട്ടി നൽകണമെന്നുള്ള അപേക്ഷ സുപ്രീം കോടതിയിൽ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാനുള്ള സമയ പരിധി അറിയിക്കാൻ ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതിജീവത നൽകിയ മൊഴി ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

