കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന ആരോപണക്കേസിൽ മറുപടിയുമായി അഡ്വ സൈബി ജോസ്. കേസിൽ കേരളാ ബാർ കൗൺസിൽ നൽകിയ നോട്ടീസിനാണ് അഡ്വ സൈബി ജോസ് മറുപടി നൽകിയത് .
ഈ ആരോപണങ്ങളെല്ലാം തനിക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ വിഷയം പോലീസ് പരിശോധിച്ച് വരുകയാണ്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുംവരെ തനിക്കെതിരെ നടപടി എടുക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ മറുപടിയിലുള്ളത്.

