കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. അതേസമയം കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഏഴ് മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കൈവശം ഇല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന് ദിലീപ് മൊഴി നൽകിയത്.
സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി പ്രകാരം നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടു എന്നാണ്. തുടരന്വേഷണത്തിൽ മൂന്ന് പ്രധാന ചോദ്യങ്ങൾക്കാണ് ദിലീപ് ഉത്തരം നൽകേണ്ടത്. ഈ ദൃശ്യം ദിലീപിന്‍റെ കൈവശമെത്തിയിട്ടുണ്ടോ എന്നതാണ് ഇതിൽ ആദ്യത്തേത്.
രണ്ടാമതായി അറിയാനുള്ളത് പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കാണ്. കേസിൽ പങ്കില്ലെന്ന് ആവർത്തികുന്ന ദിലീപ് എന്താനാണ് സാക്ഷികളെ സ്വീധീനിക്കുന്നതെന്നതാണ് ചോദ്യം.

