Wednesday, September 23, 2026

വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീടിനു തീയിട്ടയാൾ മരിച്ചു

കോഴിക്കോട്: വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇയാളെ തടയാനെത്തിയ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു.

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനെത്തിയതായിരുന്നു യുവാവ്. എന്നാൽ വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിൽ നിന്ന് യുവതി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles