Sunday, September 20, 2026

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വിജയ്‌ ബാബു ബുധനാഴ്‌ച എത്തുമെന്ന്‌ അഭിഭാഷകര്‍; ജാമ്യപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ വിജയ് ബാബു ബുധനാഴ്ച ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തുമെന്ന് അഭിഭാഷകര്‍. വിജയ്ബാബു ഇന്ന് നാട്ടിലെത്തുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ആ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. അതേ സമയം വിജയ്ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും.

പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. തുടർന്ന് ഇയാൾ 24ന് വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles