Sunday, October 4, 2026

സിവിൽ സർവ്വീസ് പ്രസിദ്ധീകരിച്ചു ആദ്യ നാല് റാങ്ക് വനിതകള്‍ക്ക്, 100 റാങ്കിൽ 9 മലയാളികൾ

ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. കൂടാതെ ആദ്യ 100 റാങ്കിൽ ഒമ്പത് മലയാളികളുമുണ്ട്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വര്‍മ്മയും നേടി.

ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

Related Articles

Latest Articles