യുവനടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ വിവാഹിതയായി. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് വരന്. ഇന്ന് രാവിലെ കോഴിക്കോട് വച്ചായിരുന്നു ചടങ്ങുകള്‍. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിത്തും വിവാഹത്തിലേക്ക് കടക്കുന്നത്. എലീനയുടെ 15-ാം വയസില്‍ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡാര്‍ക്ക് മെറൂണ്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് എലീന ധരിച്ചത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം.

നിരവധി പേരാണ് നവവധൂവരന്മാര്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

