Friday, January 2, 2026

ഓണചിത്രത്തിൽ അതീവ സുന്ദരിയായി ഭർത്താവ് സമ്പത്തിനൊപ്പം; ഓണാശംസകൾക്കൊപ്പം അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ച് മൈഥിലി

ഓണചിത്രങ്ങൾക്കൊപ്പം അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് നടി മൈഥിലി. ഭര്‍ത്താവ് സമ്പത്തിനൊപ്പം കസവുസാരിയില്‍ അതിസുന്ദരിയായാണ് മൈഥിലി ചിത്രത്തില്‍.കഴിഞ്ഞ ഏ​പ്രി​ല്‍ 28നാ​യി​രു​ന്നു ന​ടി മൈ​ഥി​ലി​യു​ടെ​യും ആ​ര്‍​ക്കി​ടെ​ക്റ്റാ​യ സമ്പ​ത്തി​ന്‍റെ​യും വി​വാ​ഹം.

തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങൾ. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി വരുന്ന ചിത്രം.

 

Related Articles

Latest Articles