Friday, November 6, 2026

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായി നടി നഗ്മയും; ഒരു ലക്ഷം രൂപയോളം നഷ്ടമായി

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായി നടിയും കോൺഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് നഗ്മയ്ക്ക് നഷ്ടമായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി മൊബൈലിൽ ഒരു എസ്എ.എം.എസ് വന്നിരുന്നു. അതിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയുമാണ് നഗ്മയ്ക്ക് തുക നഷ്ടമാകുന്നത്. ഫെബ്രുവരി 28നാണ് നഗ്മയ്ക്ക് 99,998 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്.

സാധാരണ ബാങ്കിൽ നിന്ന് അയക്കുന്ന ഒരു സന്ദേശം പോലെയാണ് എസ്എംഎസ് വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാൾ തന്നെ ഫോൺ വിളിച്ചുവെന്നും നഗ്മ പറയുന്നു. കെവൈ‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്നാണ് ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് തന്റെ ഫോൺ അയാൾ ഹാക്ക് ചെയ്തുവെന്നും നഗ്മ പറയുന്നു.

Related Articles

Latest Articles