Thursday, May 9, 2024
spot_img

‘മേയറെ തേടി’ : കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാ‍ർച്ച്;തടഞ്ഞ് പോലീസ്!

കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലെ തീ ഇതുവരെ അണയ്ക്കാനാകാത്ത പശ്ചാത്തലത്തിൽ കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ‘മേയറെ തേടി’ എന്ന പ്ലക്കാർഡുമായാണ് യുഡിഎഫ് കൗൺസിലർമാരടക്കമുള്ളവർ കൊച്ചി മേയറുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു.

എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ടു ഒരാഴ്ചയാകുന്നു. ബ്രഹ്മപുരത്തേയ്ക്ക് മാലിന്യം കൊണ്ട് പോകാൻ കഴിയാത്തതിനാൽ നഗരത്തിലെ വഴിയരികിൽ കൂട്ടിയിട്ടിരിക്കുകയാണ് മാലിന്യമെല്ലാം.

Related Articles

Latest Articles