Monday, December 15, 2025

പറക്കും തളികയിലെ നായികയെ കണ്ടാൽ അമ്പരന്ന് പോകും: നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന നടിമാർ മലയാള സിനിമയിൽ സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ സിനിമയിൽ നിന്നും അകന്ന് നിന്നെങ്കിലും മിനിസ്ക്രീനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ഇന്നും സജീവമായി തുടരുന്ന നടിയാണ് നിത്യ ദാസ്. 2001-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്.

പിന്നീട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു താരം. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nithya Das (@nityadas_)

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ്. നിത്യ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ നിങ്ങൾ സിസ്റ്റേഴ്സാണോ, ഇതിലാരാണ് ശെരിക്കും അമ്മ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. മുൻപ് നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു.

ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നടി അവസാനം അഭിനയിച്ച സിനിമ. തുടർന്ന് 2007-ൽ അരവിന്ദ് സിങ് ജംവാൾലിനെ നിത്യ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

Related Articles

Latest Articles