Saturday, May 18, 2024
spot_img

”സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ”: സാനിയയുടെ നൃത്ത വിഡിയോയ്ക്ക് വിമർശനം: മറുപടി നൽകി താരം

മുൻനിര സിനിമ നടിമാരിൽ ശ്രദ്ധേയയാണ് സാനിയ അയ്യപ്പൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ വർക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകർത്തിയ ഗ്ലാമറസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി സാനിയ അയ്യപ്പൻ.

ബിക്കിനിയാണ് വേഷം. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് സാനിയ റീൽസ് പങ്കുവച്ചത്. ബിക്കിനി ധരിച്ചുള്ള ഒരു ഫോട്ടോയും അതേ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്യുന്ന വീഡിയോയുമാണ് സാനിയ പോസ്റ്റ് ചെയ്‌തത്.

വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിനുപിന്നാലെ താരത്തെ വിമർശിച്ചുള്ള കമന്റുകളും എത്തി. “കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല”, എന്നായിരുന്നു കമന്റ്.

എന്നാൽ ഇതിനു പിന്നാലെ വിമർശകന് സാനിയ മറുപടി നല്‍കി രംഗത്ത് എത്തുകയും ചെയ്‌തു. “അയ്യോ നാണം എന്താ ചേട്ടാ” എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്. നിരവധിപേരാണ് നടിയെ പിന്തുണച്ചും വിമർശിച്ചും എത്തിയിട്ടുള്ളത്.

Related Articles

Latest Articles