Friday, May 17, 2024
spot_img

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസ്; നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരായ (Monson Mavunkal) കള്ളപ്പണക്കേസില്‍ സിനിമാ – സീരിയല്‍ താരം ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു. മോന്‍സന്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ആരോപിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു.

മോൻസനെതിരെ പരാതി നൽകിയവരെ ഉൾപ്പടെ അന്വേഷണ സംഘം ഈ ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്. മോൻസന്റെ അടുത്ത് മുടി കൊഴിച്ചിലിനു ചികിത്സയ്ക്കു പോയിരുന്നതായി നേരത്തേ ശ്രുതി ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. നേരത്തെ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ ശ്രുതി ലക്ഷ്മി തള്ളിയിരുന്നു. ഡോക്ടര്‍ എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നും അയാള്‍ തട്ടിപ്പുകാരനാണെന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നുമായിരുന്നു ശ്രുതി ലക്ഷ്മിയുടെ അന്നത്തെ പ്രതികരണം.

Related Articles

Latest Articles