Monday, May 6, 2024
spot_img

നടി വൈഭവി ഉപാദ്ധ്യായ വാഹനാപകടത്തില്‍ മരിച്ചു; മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് നിര്‍മ്മാതാവ് ജെ ഡി മജീതിയ

മുംബൈ: നടി വൈഭവി ഉപാദ്ധ്യായ വാഹനാപകടത്തില്‍ മരിച്ചു.നിര്‍മ്മാതാവ് ജെ ഡി മജീതിയ ആണ് മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് വാഹനാപകടം നടന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. മൃതദേഹം നാളെ രാവിലെ 11 മണിക്ക് മുംബൈയിലേക്ക് കൊണ്ടുവരും.

ജനപ്രിയ ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്‌സസ് സാരാഭായിയിലെ ‘ജാസ്മിന്‍’ എന്ന പേരില്‍ അഭിനയിച്ച വൈഭവി ഉപാദ്ധ്യായയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.മികച്ച രംഗത്തേക്ക് നടി എത്തിയത് ഈ ടി വി ഷോയിലൂടെയായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ ദീപിക പദുക്കോണിന്റെ ഛപാക്, 2023ല്‍ പുറത്തിറങ്ങിയ തിമിര്‍ എന്നി സിനിമകളുമായും വൈഭവി ഉപാദ്ധ്യായ സഹകരിച്ചിട്ടുണ്ട്.

Related Articles

Latest Articles