Monday, September 21, 2026

തൊടല്ലേ കൈ മുറിയും; ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്ലേ‌ഡ് ഡ്രസുമായി ഉര്‍ഫി ജാവേദ്

ബ്ലേഡുകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച്‌ നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. സ്ലീവ്‌ലെസ് മിനി ഡ്രസ് സ്റ്റൈലിലാണ് ബ്ലേഡ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നേരത്തേ, ചങ്ങല, ചാക്ക്, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉര്‍ഫി ധരിച്ചിരുന്നു. ‘വിചിത്രമായ ഇത്തരം ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.’ – ബ്ലേഡ് വസ്ത്രം അണിഞ്ഞുള്ള വീഡിയോയ്ക്കൊപ്പം ഉര്‍ഫി കുറിച്ചത്.

താരത്തിന്റെ വ്യത്യസ്തമായ എല്ലാ വസ്ത്രങ്ങൾക്കും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

Related Articles

Latest Articles