Monday, September 21, 2026

കുഞ്ഞിന്റെ കരച്ചിൽ നിർത്തണോ? എങ്കിൽ ഇതുമാത്രം ചെയ്താൽ മതി….

കുഞ്ഞിന്റെ കരച്ചിലൊഴിവാക്കാന്‍ നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. ഒരു ചെറിയ മസാജ് അവരെ ശാന്തമാക്കാന്‍ സഹായിക്കുമെന്നതാണ് സത്യം. പല അമ്മമാര്‍ക്കും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന്റെ പാദങ്ങളിലെ മര്‍ദ്ദം പോയിന്റുകളുടെ മൃദുവായ ഉത്തേജനം എന്നിവയാണ് കുഞ്ഞിന്റെ അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍.
നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും ഇത്തരത്തിലുള്ള മസ്സാജ്. എന്നാൽ ഇത് നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധന്റെ ശുപാര്‍ശയോടെയാണ് ചെയ്യുന്നത് എന്നത് ഉറപ്പാക്കേണ്ടതാണ്.

കുഞ്ഞിന്റെ കാലിൽ മസ്സാജ്

നിങ്ങളുടെ കുഞ്ഞിനോടൊപ്പമുള്ള നിങ്ങളുടെ ദിനചര്യയില്‍ കാലില്‍ കുഞ്ഞിന് നല്‍കുന്ന മസാജുകള്‍ ഒരു മികച്ച ആരോഗ്യം കുഞ്ഞിന് നല്‍കും എന്നതാണ് സത്യം. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി യും കുഞ്ഞിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ കുഞ്ഞിന് പല്ലുവരുന്നുവെങ്കില്‍, വേദന ഇല്ലാതാക്കാന്‍ അവരുടെ കാല്‍വിരലുകളുടെ മുകള്‍ഭാഗം മൃദുവായി മസാജ് ചെയ്യുക. മുകളിലും താഴെയുമുള്ള താടിയെല്ലുകള്‍ക്കും പല്ലുകള്‍ക്കും അനുയോജ്യമായ പോയിന്റുകള്‍ കാല്‍വിരല്‍ യോജിക്കുന്ന ഭാഗത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. കുഞ്ഞിന്റെ ചെറുവിരലുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പല്ലുവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ്. ഇത് കുഞ്ഞിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നു.

അതോടൊപ്പം കുഞ്ഞിന്റെ കാല്‍വിരലുകള്‍ മസ്സാജ് ചെയ്യുന്നത് മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകളെ ഒഴിവാക്കാന്‍ സഹായിച്ചേക്കാം. സൈനസുകളുമായി പൊരുത്തപ്പെടുന്ന പ്രധാന പോയിന്റ് കുഞ്ഞിന്റെ പെരുവിരലിന്റെ പാഡിന്റെ അഗ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ കുഞ്ഞിനെ ജലദോഷത്തിന്റെ ലക്ഷണങ്ങളും സൈനസ് വേദനയും പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്.

അതേസമയം കുഞ്ഞിലുണ്ടാവുന്ന വയറു വേദനയും നിസ്സാരമല്ല. വയറു വേദനയാണ് കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലായാല്‍ നിങ്ങളുടെ കുഞ്ഞിന്റെ പാദത്തിന്റെ മധ്യഭാഗം മസാജ് ചെയ്യുന്നത് അവരുടെ വയറിലെ രോഗാവസ്ഥയ്ക്കും അസ്വസ്ഥതയ്ക്കും പരിഹാരം കാണുന്നതിന് സഹായിച്ചേക്കാം. വയറുവേദന ലഘൂകരിക്കാനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് ഇത്. കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ദഹനക്കേടിന് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ഇത്തരത്തിലുള്ള കാല്‍ മസ്സാജ്. മൃദുവായ കാല്‍ മസാജ് നിങ്ങളുടെ കുഞ്ഞിനെ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് സഹായിക്കും. പെരുവിരലില്‍ നിന്ന് 4 വിരലുകള്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരിയ മര്‍ദ്ദം പ്രയോഗിച്ചാല്‍ ദഹനക്കേട്, വയറുവേദന, ഓക്കാനം എന്നിവ ഒഴിവാക്കാം.

Related Articles

Latest Articles