Saturday, May 18, 2024
spot_img

വധഭീഷണി ഉയർന്നതിന് പിന്നാലെ അപകടം;സംവിധായകന്റെയും നടിയുടെയും അപകടത്തിൽ ദുരൂഹതയേറുന്നു,പ്രതികരണവുമായി ആദ ശർമ്മ

മുംബൈ: ദി കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താൻ ഓക്കേ ആണെന്നും നടി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. പിന്നാലെ ആദാ ശർമ പങ്കുവച്ച ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്. അപകടത്തിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്നും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ആദാ ശർമ്മ ട്വീറ്റ് ചെയ്തിരുന്നു.

സംവിധായകനും നടിയും കരിംന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നാലെ പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം ആദാ ശർമ്മയ്ക്കും വധഭീഷണിയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Related Articles

Latest Articles