Sunday, October 25, 2026

ബംഗ്ലാദേശിന് അദാനി ഗ്രൂപ്പിന്റെ അടുത്ത പണി50 ശതമാനം വൈദ്യുതി വെട്ടിച്ചുരുക്കി;ഊർജ്ജ പ്രതിസന്ധി രൂക്ഷം

ദില്ലി : ബംഗ്ലാദേശ് ഇപ്പോൾ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന വി റിപ്പോട്ടുകൾ . അദാനി ഗ്രൂപ് വൈദ്യുതി വിതരണം വെട്ടിക്കുറച്ചതോടെയാണ് ഊർജ്ജപ്രതിസന്ധി നേരിടേണ്ടിവരുന്നതെന്നാണ് വിവരം.ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് . 170 മില്ല്യണ്‍ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും നല്‍കാന്‍ കമ്പനി തയ്യാറായില്ല.

1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് നല്‍കികൊണ്ടിരുന്നത്. എന്നാൽ ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് ഇപ്പോൾ നേരിടുന്നനത് ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.നേരത്തെ അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകൾ ഒക്കെ പുനഃ പരിശോധിക്കും എന്ന് മുഹമ്മദ് യൂനുസ് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നിലവിൽ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതിക്ക് അദാനിയുടെ കാലു പിടിക്കേണ്ട അവസ്ഥയിലാണ് ബംഗ്ലാദേശ്.

Related Articles

Latest Articles