Saturday, May 18, 2024
spot_img

പശ്ചിമ ബംഗാളിൽ ഭരണഘടന അപമാനിക്കപ്പെടുന്നു: രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും കലാപങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം പി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന് കത്തയച്ചു. ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പത്തു പേരെ ചുട്ടുകൊന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം നടന്നത് 26 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല സംസ്ഥാനത്ത് ഭരണഘടന അപമാനിക്കപ്പെടുകയാണെന്നും, ആർട്ടിക്കിൾ 355 പ്രകാരം ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഈ സാഹചര്യത്തിൽ കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതികളെല്ലാം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലാപങ്ങളിലും തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടെന്നും, സംസ്ഥാനം ആകെ ഭയപ്പാടിലാണെന്നും കോൺഗ്രസ് പറയുന്നു.

Related Articles

Latest Articles