Thursday, May 16, 2024
spot_img

ഇന്ത്യയുടെ കിറ്റ് സ്പോൺസർമാരാകാൻ അഡിഡാസ്; സ്ഥിരീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായ അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍മാർ. നിലവില്‍ ഇന്ത്യയുടെ കിറ്റ് സ്പോൺസർമാരായ കില്ലര്‍ ജീന്‍സിന്റെ കരാര്‍ മേയ് 31 ന് അവസാനിക്കും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചു.

‘ അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. അഡിഡാസിന് സ്വാഗതം’- ജയ് ഷാ കുറിച്ചു.

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജഴ്‌സിയാകും ധരിക്കുക. വരുന്ന ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിലും അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജഴ്‌സി ധരിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പാണ്. ഈ വർഷം നവംബര്‍ വരെയാണ് ബൈജൂസുമായുള്ള കരാര്‍. എന്നാല്‍ കാലാവധി പൂർത്തിയാക്കുന്നതിന് മുന്നേ ബൈജൂസ് കരാര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതോടെ പുതിയ പ്രധാന സ്‌പോണ്‍സറെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ.

Related Articles

Latest Articles