Saturday, January 10, 2026

ഏത് ആപത്തിലും ഭയത്തിലും ഈ കീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ഉറപ്പ്!

ആദിത്യ ഹൃദയ മന്ത്രജപം ജീവിതത്തിന്റെ ഭാഗമാക്കിയാൽ, ജീവിതം മംഗളമായി മുന്നോട്ടു നീങ്ങും. ഇത് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ജപിക്കരുത്. 12 മണിക്കു ശേഷം സൂര്യൻ അസ്തമയത്തിലേക്കാണ്. സൂര്യന്റെ ഉദയഭാഗമെടുത്തു വേണം ജപിക്കാൻ, 12, 21, 54, 108, 1008 എന്നിങ്ങനെ അവരവർക്കിണങ്ങുന്ന സംഖ്യ ജപിക്കാം.

ഇന്ന് രഥസപ്തമി ആയതിനാൽ തന്നെ ഈ ദിനത്തിൽ ആദിത്യ ഹൃദയമന്ത്രം പന്ത്രണ്ടു തവണ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ഏത് ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി.

ആദിത്യ ഹൃദയമന്ത്രം

സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ! ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ

മോഹവിനാശകരായ നമോനമഃ

ശാന്തായ രൗദ്രായ സൗമ്യായ ഘോരായ

കാന്തിമതാംകാന്തിരൂപായ തേ നമഃ

സ്ഥാവരജംഗമാചാര്യായ തേ നമഃ

ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ

സത്വപ്രധാനായ തത്ത്വായ തേ നമഃ

സത്യസ്വരൂപായ നിത്യം നമോ നമഃ

(കടപ്പാട്)

Related Articles

Latest Articles