Saturday, September 19, 2026

സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങി മരിച്ചു;മരണം ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് ചാടി മാറുന്നതിനിടെ

അടിമാലി: സുഹൃത്തുക്കൾക്കൊപ്പം ചൂണ്ടയിടാൻ തോട്ടിൽ പോയ ആദിവാസി ബാലൻ മുങ്ങി മരിച്ചു. മാങ്കുളം താളും കണ്ടം ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ അനൂപ് (17) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്. നാല് സുഹൃത്തുക്കളോടൊപ്പമാണ് അനൂപ് ചൂണ്ടയിടാൻ തോട്ടിൽ പോയത്. ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് ചാടി മാറുന്നതിനിടെ കാൽ വഴുതി അനൂപ് തോട്ടിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അനൂപിനെ കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles