Tuesday, May 7, 2024
spot_img

കോഴിക്കോട് കളക്ടറേറ്റിൽ ആയിരത്തിലേറെ ജീവനക്കാർ സമരത്തിൽ: നിരവധി ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾ വലയുന്നു

കോഴിക്കോട്: റവന്യു വകുപ്പിലെ കൂട്ടസ്ഥലമാറ്റത്തെ തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധവുമായി എൻജിഒ യൂണിയൻ. എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന ജീവനക്കാരാണ് സമരം ചെയ്യുന്നത്.

നേരത്തെ റവന്യൂ വകുപ്പിൽ നിന്ന് 15 വില്ലേജ് ഓഫീസർമാരെ സ്ഥലം മാറ്റിയിരുന്നു. ഉച്ചവരെ അവധിയെടുത്താണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്. കളക്‌ടറേറ്റിൽ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നർ രാവിലെ പത്ത് മണി മുതൽ സമരം ആരംഭിക്കുകയായിരുന്നു.

വ്യാപകമായ ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാർ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നതാണ്. ചട്ടങ്ങൾ പാലിക്കാതെ ഇഷ്ടക്കാർക്ക് സ്ഥലം മാറ്റം നൽകുകയാണെന്നും, ജീവനക്കാർ ആരോപിക്കുന്നു.

അതേസമയം സമരത്തിനെതിരെ ജോയിൻ്റ് കൗൺസിൽ രംഗത്ത് എത്തിയിട്ടുണ്ട്. ഒരേ തസ്‌തികയിൽ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്നാണ് ഇവർ പറയുന്നത്. റവന്യൂ വകുപ്പിനെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ജോയിന്‍റ് കൗണ്‍സില്‍ ആരോപിച്ചു.

Related Articles

Latest Articles