Friday, October 30, 2026

കുമളിയില്‍ റെയ്ഡില്‍ 15 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം; പ്രതികൾ പിടിയിൽ

പീരുമേട്: കുമളിയില്‍ രണ്ടിടത്തായി നടത്തിയ പൊലീസ് റെയ്ഡില്‍ വന്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തിൽ 15 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങളുമായി രണ്ട് പേർ പിടിയിലായി. കുമളി റോസാ പൂക്കണ്ടം സ്വദേശകളായ പുതുപ്പറമ്പില്‍ ജലാലുദീന്‍(54) റഫീക്ക് ഹൗസില്‍ അബ്ദുല്‍ റസാക്ക് (42) എന്നിവരാണ് പൊലീസ് പിടിയിലായത്.

റോസാ പൂക്കണ്ടത്ത് ജലാലുദീന്റെ കടയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പൊലീസിന് കിട്ടിയ രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് കുമളി സി.ഐ.ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

എസ്.ഐമാരായ സലിം രാജ്, ബിജു മാത്യു, എ.എസ് സുബിന്‍, സി.പി.ഒ.മാരായ ബിബിന്‍ ബാബു, ഷാജു, ഷാജി, രമേശ്, സിബി,ജോജി, സിയാദ്, ജിഷ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Latest Articles