Wednesday, October 21, 2026

അടൂർ ചൂരക്കാട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണ ശ്രമം ; നാല് കാണിക്കവഞ്ചികൾ കുത്തി തുറന്ന നിലയിൽ

അടൂർ: ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. നട തുറക്കാനെത്തിയ ക്ഷേത്രം ശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്.

ശ്രീകോവിലിന്റെ വാതിൽ പൂട്ടിയിരുന്നു. പൂട്ടു പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

ശ്രീകോവിലിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്കവഞ്ചികൾ പൊട്ടിച്ചിട്ടുമുണ്ട്. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles