Tuesday, May 7, 2024
spot_img

വന്ദേഭാരതിന് ശേഷം ഒരു നാടിനെ ഉത്സവലഹരിയിലാക്കാൻ ആസ്‌താ സ്പെഷ്യൽ ട്രെയിൻ! ശ്രീരാമ ജയഘോഷത്തോടെ കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് യാത്രതിരിച്ചു; മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ ഫ്‌ളാഗ് ഓഫ് ചെയ്‌തു

തിരുവനന്തപുരം: കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് യാത്ര തിരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ശ്രീരാമ മന്ത്രം മുഴക്കികൊണ്ടാണ് യാത്രികർ ട്രെയിനിൽ പ്രവേശിച്ചത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള 972 പേരുടെ സംഘമാണ് ഇന്ന് അയോദ്ധ്യയിലേക്ക് യാത്ര തിരിച്ചത്. അതാത് ജില്ലകളിൽ നിന്ന് യാത്രികർക്ക് ട്രെയിനിൽ കയറാം. കേരളം കഴിഞ്ഞാൽ അയോദ്ധ്യ ധാമിൽ മാത്രമാണ് ആസ്‌താ സ്‌പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകുക. 12 ന് രാവിലെയാകും ട്രെയിൻ അയോദ്ധ്യയിലെത്തുക.

– wp:paragraph –>

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരെ അയോദ്ധ്യയിലെത്തിക്കുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രെയിൻ ടിക്കറ്റിന്റെ ചെലവ് യാത്രക്കാർ വഹിക്കണം. അയോദ്ധ്യയിലെ താമസം ഭക്ഷണം എന്നിവ പാർട്ടി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ബിജെപി തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌ വി വി രാജേഷ് അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബുവാണ് യാത്രയുടെ കോ ഓർഡിനേറ്റർ. അതീവ സുരക്ഷാ പരിശോധനയിലാണ് ട്രെയിൻ യാത്രതിരിച്ചത്. യാത്രക്കാരെ ഓരോരുത്തരെയും സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കിയാണ് ട്രെയിനിലേക്ക് പ്രവേശിപ്പിച്ചത്. ബിജെപി പ്രവർത്തകരും നേതാക്കളും സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു.

Related Articles

Latest Articles