Thursday, October 29, 2026

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ മുരളീധരന്‍. എന്തൊക്കെ ഉപദേശങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ശരം വിട്ടതുപോലെ എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നു. തനിക്ക് ഇപ്പോള്‍ ആ പരാതി ഇല്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ മരുന്ന് ക്ഷാമതിനും ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു. കരിങ്കൊടി കാണിക്കുന്നതിന് എതിരല്ല. കരിങ്കൊടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച സംഘര്‍ഷം വന്നാല്‍ തങ്ങള്‍ പുറന്തള്ളപ്പെട്ടു പോകുമോ എന്ന് സിപിഐഎമ്മിന് ഭയമാണെന്ന് അദേഹം പരിഹസിച്ചു.

Related Articles

Latest Articles