Tuesday, October 13, 2026

അഡ്വ. കെ.കെ. ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക് ! തെരഞ്ഞെടുപ്പ് നടന്നത് തിരുവനന്തപുരത്ത് നടന്ന ആര്‍എസ്എസ് സംസ്ഥാന പ്രതിനിധി സഭയിൽ

അഡ്വ. കെ.കെ. ബാലറാമിനെ ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലകായി വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളില്‍ ചേർന്ന ആര്‍എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ. ശ്രീനിവാസൻ വരണാധികാരിയായി.

കണ്ണൂര്‍ തളിപ്പറമ്പ് സർ സെയ്ദ് കോളജിൽ വിദ്യാർത്ഥിയായിരിക്കെയാണ് ബാലറാം രാഷ്ട്രീയ സ്വയം സേവക് സംഘിൽ പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. കണ്ണൂർ നഗർ കാര്യവാഹ്, കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2021 വരെ പ്രാന്ത സഹസംഘചാലക് ചുമതലയില്‍ പ്രവര്‍ത്തിച്ചു. 2021ല്‍ പ്രാന്തസംഘചാലകായി. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ധിനിയോഗം ഡയറക്ടര്‍, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിങ് ട്രസ്റ്റി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചുവരുന്നു.

Related Articles

Latest Articles