Wednesday, November 4, 2026

“രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തേക്കുറിച്ചോർത്ത് ലജ്ജിക്കുന്ന പ്രവണത സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവർക്കുണ്ടായിരുന്നു !” രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുവാഹത്തി : സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വന്തം സംസ്‌കാരത്തേക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്ന പ്രവണത അവർക്കുണ്ടായിരുന്നു എന്നും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷത്തനിടെ ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റംവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമില്‍ 11,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ഈ പദ്ധതികള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മാത്രമല്ല, രാജ്യത്തിന്റെമൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,.

“കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ അസമില്‍ സമാധാനം തിരികെവന്നിട്ടുണ്ട്. ഏഴായിരം പേര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് മഖ്യധാരാ ജീവിതത്തലേക്ക് മടങ്ങിവന്നു. ഒരു പതിറ്റാണ്ടിനിടെ അസമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുണ്ട്.”- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles