Monday, May 6, 2024
spot_img

ഗോ സംരക്ഷണത്തിനായി പിണറായി വിജയനും:ക്ലിഫ് ഹൗസില്‍ പുതിയ ഗോശാല നിര്‍മ്മിക്കുന്നതിനായി പണം അനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസിതിയായ ക്ലിഫ് ഹൗസില്‍ പുതിയ ഗോശാല നിര്‍മ്മിക്കുന്നതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത്.

കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം (42,90,000) രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. മുഖ്യമന്ത്രിക്ക് വീണ്ടും കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കൂടി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൂന്നുകാറുകളാണ് മുഖ്യമന്ത്രിക്കായുള്ളത്. അതിനു പുറമേയാണ് കറുത്ത കളറിലുള്ള 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍ കാറാണ് പിണറായിക്ക് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

Related Articles

Latest Articles